congress
യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരേന്ദ്രമോദിക്ക് വിറക് മാല ചാർത്തി പ്രതിഷേധിക്കുന്നു

തിരുവല്ല: അനിയന്ത്രിതമായ പാചകവാതക വിലവർദ്ധനയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, നരേന്ദ്രമോദിക്ക് വിറക് മാല ചാർത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജിബിൻ കാലായിൽ, അമീർ ഷാ, ശ്രീനാഥ് പി.പി, ജോജോ, ബിപിൻ, ശിൽപ സൂസൻ, ജേക്കബ് വർഗീസ്, ആശിഷ്, നിതിൻ, സാന്റോ, ജെറി, അശോക് കുമാർ, മനോജ് ചെറിയാൻ, സുബിൻ വിജിത്ത്, വിനീത്, അനീഷ്‌,മിഥുൻ എന്നിവർ പ്രസംഗിച്ചു.