
കോഴഞ്ചേരി : വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി ഈസ്റ്റ് 113ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മനോജ് കോഴഞ്ചേരി അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.സന്തോഷ്, വിജു.കെ.ടി, കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം ഗീതുമുരളി, വി.എസ്.എസ് ജില്ലാട്രഷറാർ പി.വി.അശോക് കുമാർ, സംസ്ഥാന കൗൺസിലർ വിനോദ് തച്ചുവേലി, അനീഷ് കൃഷ്ണ, ഉണ്ണി മെഴുവേലി, അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
പി.എസ്.സി നിയമനങ്ങളിൽ വിശ്വകർമ്മജർക്ക് അർഹമായ അവസരങ്ങൾ ലഭ്യമാക്കണമെന്ന്
വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.