തിരുവല്ല: അപ്പർകുട്ടനാടൻ പ്രദേശങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് പഠനം നടത്തുകയും പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുകയും ചെയ്യണമെന്ന് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മേഖലാ വാർഷിക സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രൊഫ.വി.എൻ ശർമ്മ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ മേഖലാ വൈസ് പ്രസിഡന്റ് ഡോ.കെ.ഷീജ അദ്ധ്യക്ഷയായി. തിരുവല്ല,തിരുമൂലപുരം,കടപ്ര,നിരണം,പരുമല എന്നി യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു. മേഖലാ സെക്രട്ടറി ബെന്നി മാത്യു പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മിറ്റിയംഗം യു.ചിത്രജാതൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.എൻ.അനിൽ,ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ,മേഖലാ കൺവീനർ മിനികുമാരി വി.കെ,മേഖലാ ട്രഷറാർ മഹേഷ് കുമാർ, സേതു ബി.പിള്ള,അജി തമ്പാൻ,വിനോയ് കുട്ടൻ,രജനി ഗോപാൽ,അജയ് കുമാർ എം.കെ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജി തമ്പാൻ(പ്രസിഡന്റ്), സേതു ബി.പിള്ള(വൈസ് പ്രസിഡന്റ്), ബെന്നി മാത്യു(സെക്രട്ടറി), ഡോ.കെ.ഷീജ(ജോ.സെക്രട്ടറി), മഹേഷ് കുമാർ(ട്രഷറാർ) എന്നിവർ ഉൾപ്പെടെ 21അംഗ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഒ.സി രാജു, ബിന്ദു എൻ.നായർ എന്നിവർ ഓഡിറ്റർമാർ.