1
ജലനടത്തം കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉത്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : തെളിനീരൊഴുകും നവകേരളം കാമ്പയിനിന്റെ ഭാഗമായി കോട്ടാങ്ങൽ പഞ്ചായത്തിൽ സംഘടിപ്പിച്ച ജല നടത്തം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി അദ്ധ്യക്ഷത വഹിച്ചു. 11-ാം വാർഡിലെ പാപ്പനാട്ട് തോടിന്റെ മഠത്തും മുറി സ്ഥലത്താണ് ജല നടത്തം സംഘടിപ്പിച്ചത്. തോടിന്റെ മാലിന്യം നിറഞ്ഞ ഭാഗങ്ങൾ കണ്ടെത്തുന്നതിനും , ജലത്തിന്റെ ഗുണ നിലാവരം പരിശോധിക്കുന്നതിനും , അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും, മണ്ണും നീക്കം ചെയ്യുന്നതിനും , ജല സ്രോതസുകൾ ശുചീകരീക്കുന്നതിനും വേണ്ടിയുള്ള പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ജല നടത്തം സംഘടിപ്പിച്ച് ബഹുജന പങ്കാളിത്തതോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.പഞ്ചായത്തംഗങ്ങളായ കെ.ആർ കരുണാകരൻ, ജോളി ജോസഫ് ,അഞ്ചു സദാനന്ദൻ , അഖിൽ എസ്, ജെസീലാ സിറാജ്, നീന മാത്യു.തേജസ് കുമ്പുള് വേലി, അമ്മിണി രാജപ്പൻ , വിജയമ്മ സി.ആർ, എ ഇ വിപിൻ , അമൃത, രാഗേഷ്, പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ രാജേഷ്, ഫ്രാൻസിസ് , ആൻസി,ഷാഫി, വി.ഒ ഏബ്രഹാം, ശ്രുതി മുരളി,സിന്ധു സാംകുട്ടി, സിന്ധു ബിജു ,ശ്രീകുമാർ, അനീഷ് കൃഷ്ണൻ ,മേറ്റ്മാർ, കുടുംബ ശ്രി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.