അടൂർ : ചൂരക്കോട് ചൂട്ടുവേലിൽ ശ്രീനാഗരാജാ നാഗയക്ഷിയമ്മകാവിലെ പുനപ്രതിഷ്ഠയുടെ 13-ാമത് വാർഷികവും ഉത്സവവും നാളെ നടക്കും. രാവിലെ 6.30ന് മഹാഗണപതിഹോമം, 7.30മുതൽ പഞ്ചപുണ്യാഹം, നവകം, കലശം, കലശാഭിഷേകം, 8 മുതൽ ഭാഗവതപാരായണം, 8.15ന് പുള്ളുവൻപാട്ട്, 10ന് ക്ഷേത്രതന്ത്രി വെട്ടികോട് മേപ്പള്ളിഇല്ലം എം.പി വേണുഗോപാലൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നൂറും പാലും, ഉച്ചയ്ക്ക് 12ന് ആദ്ധ്യാത്മിക പ്രഭാഷണം, 1മുതൽ സമൂഹസദ്യ, 5ന് കാവിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂലസ്ഥാനമായ ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹക്ഷേത്രത്തിലെത്തി താംബൂല സമർപ്പണം നടത്തി. ചൂട്ടുവേലിക്കാവിൽ തിരികെയെത്തും. 6.30ന് മുട്ടറ സുമേഷിന്റെ സോപാന സംഗീതം, 8മുതൽ പത്തനംതിട്ട പ്രണവം ഒാർക്കസ്ട്രയുടെ ഗാനമേള.