അടൂർ : ഒരുവർഷമായി കൃഷി ഒാഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴംകുളം കൃഷിഭവന് മുന്നിൽ കർഷകമോർച്ച ഏഴംകുളം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഗോപകുമാർ പുല്ലാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ശെൽവരാജൻ നായർ അദ്ധ്യക്ഷതവഹിച്ചു. വിനീഷ് കൃഷ്ണൻ, രവീന്ദ്രൻ മാങ്കൂട്ടം, സുകു വയല, രവീന്ദ്രൻപിള്ള, സിയാദ് എന്നിവർ പ്രസംഗിച്ചു.