അടൂർ: അടൂർ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ നിയമ സാക്ഷരതാ യജ്ഞം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. അടൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റും അടൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ മനേഷ് എസ്.വി അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ ഡി.സജി, ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, അഡ്വ.എസ്.മനോജ്, അഡ്വ.ജോസ് വർഗീസ്,അഡ്വ.ബിജു വർഗീസ്, അഡ്വ.സി.പ്രദീപ് കുമാർ, ആർ.ബിനു, കെ.പി മോഹനൻ, എസ് മീരാസാഹിബ്, കെ.പി ജയ്നാഥ് റാംജി ആദിത്യ തുടങ്ങിയവർ സംസാരിച്ചു.