അടൂർ : കേരള പെയിന്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഒാഫീസ് ഉദ്ഘാടനവും അടൂർ താലൂക്ക് സമ്മേളനവും അടൂർ ചേന്നംപ്പള്ളിൽ നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസരി രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ജയൻ കെ.പി.സി.സി ജയറൽ സെക്രട്ടറി പഴകുളം മധു, ബാബു ജോൺ, പി.വി.തമ്പിക്കുട്ടി,രജനീഷ് ജോയി അനിഴം,സജി ആറന്മുള എന്നിവർ സംസാരിച്ചു.