1
താൽകാലിക പരിഹാരമായി വീപ്പ കൊണ്ട് സംരക്ഷണ വേലി തീർത്തപ്പോൾ

മണക്കാല : അപകടക്കുഴിക്ക് താത്കാലിക പരിഹാരമായി വീപ്പ കൊണ്ട് സംരക്ഷണം തീർത്ത് അധികൃതർ. ദേശീയപാത 183 എ യിൽ താഴത്തുമൺ ജംഗ്ഷന് സമീപം ഭാഗിക ശ്രവണ വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അപകടക്കുഴി സംബന്ധിച്ച് ഏപ്രിൽ 29 ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. റോഡിൽ നിന്ന് കൈത്തോട്ടിലേക്ക് 20 അടി താഴ്ചയുണ്ട്. ഈ ഭാഗത്ത് കൈവരിയോ അപകട സൂചനാ ബോർഡുകളോ ഇല്ല. പെട്ടെന്ന് അപകടപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് കേരള കൗമുദി വാർത്തയാക്കിയതിനെ തുടർന്നാണ് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ച് താത്കാലികമായി അപകട സൂചന നൽകാൻ വീപ്പ കൊണ്ട് സംരക്ഷണവേലി തീർത്തത്. ഉടൻ സ്ഥിരം വേലിതീർത്ത് സംരക്ഷണമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.