അടൂർ : സി.പി.ഐ അടൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. 14 കേന്ദ്രങ്ങളിലായി നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന നിരവധി വനിതകളെ ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ സെക്രട്ടറി എ.പി.ജയൻ,നഗരസഭാ ചെയർമാൻ ഡി.സജി തുടങ്ങിയവർ പ്രസംഗിച്ചു.