ayurvedic

പ​ത്ത​നം​തി​ട്ട : ആ​യുർ​വേ​ദ മെ​ഡി​ക്കൽ അ​സോ​സി​യേ​ഷൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ 22ന് തി​രു​വ​ല്ല​യിൽ ന​ട​ക്കാൻ പോ​കു​ന്ന 43​ാം സം​സ്ഥാ​ന കൗൺ​സി​ലി​ന് മു​ന്നോ​ടി​യാ​യി സൗ​ജ​ന്യ ആ​യുർ​വേ​ദ മെ​ഡി​ക്കൽ ക്യാ​മ്പു​കൾ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ സ​ന്ന​ദ്ധസം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ക്യാ​മ്പു​കൾ ന​ട​ക്കു​ക. വി​ദ​ഗ്​ദ്ധ ഡോ​ക്ടർ​മാർ പ​രി​ശോ​ധി​ച്ചു നിർ​ദേ​ശ​ങ്ങ​ളും ഔ​ഷ​ധ​ങ്ങ​ളും നൽ​കു​ന്ന​തോ​ടൊ​പ്പം തു​ടർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വർ​ക്ക് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും. ക്യാ​മ്പി​നോ​ടൊ​പ്പം വി​വി​ധ പൊ​തു​ജ​നാ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളിൽ ബോ​ധ​വൽ​ക്ക​ര​ണ ക്ലാ​സ്സു​ക​ളും ന​ട​ത്തു​ന്നു. താ​ല്​പ​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​കൾ ക്യാ​മ്പു​കൾ​ക്കാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
ആ​യുർ​വേ​ദ മെ​ഡി​ക്കൽ അ​സോ​സി​യേ​ഷൻ റാ​ന്നി ഏ​രി​യാ ക​മ്മി​റ്റി​യുടെ നേ​തൃ​ത്വ​ത്തിൽ കേ​ര​ള സ്റ്റേ​റ്റ് സർ​വീ​സ് പെൻ​ഷ​ണേ​ഴ്‌​സ് യൂ​ണി​യ​ന്റെ സ​ഹ​ര​ണ​ത്തോ​ടെ 13ന് രാ​വി​ലെ 10മ​ണി​ക്ക് റാ​ന്നി സി.എം.എ​സ്.എൽ.പി സ്​കൂ​ളിൽ ന​ട​ക്കു​ന്ന മെ​ഡി​ക്കൽ ക്യാ​മ്പ് പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് അ​നി​ത അ​നിൽ​കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്യും. വ​യോ​ജ​നാ​രോ​ഗ്യ​വും ആ​യുർ​വേ​ദ​വും എ​ന്ന വി​ഷ​യ​ത്തിൽ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കും.
ആ​യുർ​വേ​ദ മെ​ഡി​ക്കൽ അ​സോ​സി​യേ​ഷൻ തി​രു​വ​ല്ല ഏ​രി​യാ ക​മ്മ​റ്റി​യുടെ നേ​തൃ​ത്വ​ത്തിൽ തി​രു​വ​ല്ല ഏ​രി​യ ശ്രീ​രാ​മ​കൃ​ഷ്​ണ ആ​ശ്ര​മ​വു​മാ​യി സ​ഹ​ക​രി​ച്ചു 19ന് രാ​വി​ലെ 10 ന് തു​ക​ല​ശ്ശേ​രി ആ​ശ്ര​മ​ത്തിൽ ന​ട​ത്തു​ന്ന ക്യാ​മ്പ് തി​രു​വ​ല്ല മഠാ​ധി​പ​തി നിർ​വി​ണ്ണാ​ന​ന്ദ സ്വാ​മി​ജി ഉ​ദ്​ഘാ​ട​നം ചെ​യ്യും. സ​ന്ധി​രോ​ഗ​ങ്ങ​ളും യോ​ഗ​യും എ​ന്ന വി​ഷ​യ​ത്തിൽ ക്ലാ​സ്സ് ഉ​ണ്ടാ​യി​രി​ക്കും.

ര​ജി​സ്‌​ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങൾ​ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക :​
റാ​ന്നി​ ‌- ശാ​ന്ത​ശി​വൻ ​ : 9496963977, മോ​ഹ​നൻ നാ​യർ ​: 9495661760
തി​രു​വ​ല്ല -​ ഡോ.വർ​ഷ മോ​ഹൻ ​ : 9446661280,ഡോ.സു​ചി​ത്ര വി​ശ്വൻ : 9400864944.