കോന്നി : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും വനിതാസംഘം, യൂത്ത് മൂവ്മെന്റ് എന്നിവയുടെയും നേതൃത്വത്തിൽ നടന്ന കലോത്സവം 2022 യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യുണിയൻ പ്രസിഡന്റ് സുശീലാശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യുണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയുമായ ലക്ഷ്മിരാജ്,കെ.കെ. സുലേഖ, യുണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്, പി.സലിംകുമാർ, കെ.എസ്. സുരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യുണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, ട്രഷറർ അഡ്വ. രജിത ഹരി, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ, വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പുഷ്‌പാ ഷാജി, അജിത രതീപ്, ഗീതാസദാശിവൻ, ഷീബാസത്യകുമാർ, ശാന്തമ്മ സദാശിവൻ, സരോജിനി സത്യൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാകായിക മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മേഖലാതല മത്സരങ്ങൾ 14 ന് കരുനാഗപ്പള്ളിയിൽ നടക്കും.