അടൂർ : താലൂക്കിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. പൊതു മരാമത്ത് വകുപ്പിന്റെ സ്ഥലത്തെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിലും ഓടനിർമ്മാണം പൂർത്തീകരിക്കുന്നതിനും ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അതേസമയം ഓൺലൈനായി യോഗം കൂടിയതിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ജി.കെ.പ്രദീപ് കുമാർ പങ്കെടുത്തു.