പള്ളിക്കൽ: പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളും പഞ്ചായത്ത് ലൈസൻസോടെ മാത്രമെ പ്രവർത്തിക്കാവു എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ശുചിത്വം ഇല്ലാതെയും പഴകിയതും ഗുണനിലവാരം ഇല്ലാതെയും രാസവസ്തുക്കൾ ചേർത്തും വില്പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്ത് പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.