പന്തളം: എസ്. എൻ .ഡി. പി യോഗം 4779​-ാം നമ്പർ പെ​രുമ്പുളിക്കൽ ശാഖാ യോഗത്തിലെ പുന:പ്രതിഷ്ഠയും താഴികക്കുട പ്രതിഷ്ഠയും പുതിയതായി നിർമ്മിച്ച ക്ഷേത്ര ഓഫീസിന്റെയും തിടപ്പള്ളിയുടെയും ഉദ്ഘാടനവും 10, 11, 12, തീയതികളിൽ നടക്കും. ഇന്ന് രാവിലെ 5.30ന് സ്ഥലശുദ്ധി പുണ്യാഹം ,ഗണപതിഹോമം, 10 ന് വിഗ്രഹഘോഷയാത്ര. വിഗ്രഹം ഏറ്റുവാങ്ങാൻ ചെങ്ങന്നൂരിലേക്ക് പുറപ്പെടും., വൈകിട്ട് 5ന് പ്രാസാദപരിഗ്രഹം, വാസ്തു ഹോമം, വാസ്തു പുണ്യാഹം, അഭിഷേകം, വൈകിട്ട് 5.30ന് വിഗ്രഹഘോഷയാത്ര ഗുരുക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. 6 ന് നടക്കുന്ന സമ്മേളനം പന്തളം യൂണിയൻ വൈസ് ചെയർമാൻ റ്റി.കെ.വാസവൻ ഉദ്ഘാടനം ചെയ്യും, ക്ഷേത്ര നിർമ്മാണ കമ്മിറ്റി കൺവീനർ ബിനു തിരുവാതിര അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർമാരായ ദിലീപ് വട്ടക്കുന്നിൽ, ശിവജി ഉള്ളന്നൂർ, അനിൽ ഐ സെറ്റ്, രാജീവ് മങ്ങാരം, ഡോ. പുഷ് പാകരൻ, സുകു സുരഭി, ശിവരാമൻ, കുരമ്പാല ശാഖാ പ്രസിഡന്റ്' രാജേഷ് കുരമ്പാല ,പടക്കോട്ടുക്കൽ ശാഖാ പ്രസിഡന്റ് രാജപ്പൻ ,പ ബ്ലിസിറ്റി കൺവീനർ കെ.കെ.ലിജോ എന്നിവർ പ്രസംഗിക്കും.