ചെന്നീർക്കര : ദേശാഭിമാനി വായനാശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും സ്മാരക ഹാളിന്റെ ഉദ്ഘാടനവും 14ന് രാവിലെ 10ന് വായന ശാലാ ഹാളിൽ നടക്കും. രാവിലെ 9.30ന് സാസ്കാരിക ഘോഷയാത്ര. സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വായനശാലാ പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്രി അംഗം പ്രൊഫ. ടി.കെ.ജി നായർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. വായനശാല സെക്രട്ടറി പി.സലിംകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി ആനന്ദൻ എന്നിവർ സംസാരിക്കും.