പത്തനംതിട്ട: മദ്ധ്യവയസ്‌കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. കുമ്പഴ ചാങ്ങയിൽപ്പടിക്ക് സമീപം ചെറുകുന്നത്ത് ശശിധരൻ (55) ആണ് മരിച്ചത്. ഒരു സ്‌കൂളിലെ ഡ്രൈവറായി നേരത്തെ ജോലി ചെയ്തിരുന്നു. കുറെ നാളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ഒരാഴ്ചത്തെ പഴക്കംവരുമെന്ന് അധികൃതർ പറഞ്ഞു. കുറച്ചുദിവസമായി ശശിധരനെപ്പറ്റി വിവരമില്ലായിരുന്നു. വാർഡ് കൗൺസിലർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് കേസെടുത്തു.