bronze
കേരള ബ്സ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ പത്തനംതിട്ട ടീം

തിരുവല്ല: കേരള ഗെയിംസ് 2022 നോടനുബന്ധിച്ച് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഇൻഡോർ ബാസ്കറ്റ് ബാൾ കോർട്ടിൽ നടന്ന ഒന്നാമത് കേരള ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയ്ക്ക് മൂന്നാംസ്ഥാനം. സീനിയർ ഇന്റർനാഷണൽ സെജിൻ മാത്യുവും ജൂനിയർ ഇന്റർനാഷണൽ അഖിൽ എ.ആറും അടങ്ങുന്ന പത്തനംതിട്ട 76 നെതിരെ 79 പോയിന്റുകൾ നേടി കോട്ടയം ജില്ലയെ പരാജയപ്പെടുത്തിയാണ് വെങ്കലം കരസ്ഥമാക്കിയത്. 37 പോയിന്റുകൾ നേടിയ സജിൻ മാത്യുവാണ് പത്തനംതിട്ടയുടെ വിജയശിൽപി. പിന്തുണയുമായി 23 പോയിന്റുകൾ നേടിയ അഖിൽ ആറും ഉണ്ടായിരുന്നു.