10-accident-death-priya-m
പ്രിയ മധു

നാരങ്ങാനം: സ്‌കൂട്ടറിടിച്ച് തെറിച്ചു​വീണ ബൈക്ക് യാത്രക്കാരി കാർ ദേഹത്തുകയറി മരിച്ചു. കിഴക്കനോതറ ആശ്രമത്തിങ്കൽ പ്രിയാ മധു (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മധു (47,​ ) മകൾ അപർണ (12) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
ആറന്മുളയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന് സമീപംവച്ചാണ് എതിരേ വന്ന സ്‌കൂട്ടർ ഇവരുടെ ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് പുറകെ വന്ന കാറിന്റെ അടിയിൽപ്പെടുകയായിരുന്നു. കാർ അൻപത് മീറ്ററോളം ദൂരം ബൈക്ക് വലിച്ചു കൊണ്ടുപോയി. പരിക്കേറ്റ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,​