ചെങ്ങന്നൂർ: ഭക്ഷ്യ സുരക്ഷാ വിഭാഗം സ്‌പെഷ്യൽ സ്‌ക്വാഡ് ചെങ്ങന്നൂർ, കല്ലിശ്ശേരി എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. സ്‌ക്വാഡ് ഒൻപത് സ്ഥാപനങ്ങൾ പരിശോധിച്ചു. നിയമപ്രകാരമുള്ള ഭക്ഷ്യ സുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് കല്ലിശേരി ഹൗസ് ഓഫ് ബ്രഡ്, ചെങ്ങന്നൂർ ജയ് ബാലാജി ഫാസ്റ്റ് ഫുഡ് എന്നീ സ്ഥാപനങ്ങൾ അടപ്പിച്ചു. ചെങ്ങന്നൂരിൽ പ്രവർത്തിച്ചുവന്ന സഫാ ബേക്ക് ഹൗസ് എന്ന കുബുസ് നിർമ്മാണ യൂണിറ്റ്, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പ്രവർത്തനം നിറുത്തിപ്പിച്ചു. 'കിസ്മത്ത് ബിരിയാണി ' ചെങ്ങന്നൂർ, ഹോട്ടൽ 'എമ്പയർ ബാർ' പുത്തൻകാവ്, ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമുള്ള ലക്ഷ്മി ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് നിയമലംഘനം നടത്തിയതിനാൽ പിഴ ചുമത്തിയതായും ചെങ്ങന്നൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എ.എ.അനസ് അറിയിച്ചു.