ചെങ്ങന്നൂർ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ സഹകരണത്തോടെ 10 മുതൽ 18 വരെ പ്രായമുളള 40 കുട്ടികൾക്കായി തളിരിടം 2022 എന്ന പേരിൽ ക്യാമ്പ് നടത്തും. വെണ്മണി - പുന്തല ശ്രീനാരായണ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. നേതൃ നൈപുണ്യ വികാസം ലക്ഷ്യമാക്കിയുള്ള ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ക്യാമ്പ് 14ന് രാവിലെ 9.30ന് സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മേയ് 12 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9961331677,9961584970,6238522415.