
ചെങ്ങന്നൂർ: മഴുക്കീർ തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച കാണിക്കമണ്ഡപത്തിന്റെ സമർപ്പണം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. ദേവസ്വംബോർഡ് ചീഫ് എൻജിനീയർ ആർ. അജിത്ത് കുമാർ, മാവേലിക്കര എക്സിക്യുട്ടീവ് എൻജിനീയർ വി. വി. ഉപ്പിലി അപ്പൻ, അസി. കമ്മിഷണർ ശ്രീലത, എ.ഇ സന്തോഷ് കുമാർ, ദേവസ്വം സബ് ഗ്രൂപ്പ് ഒാഫീസർ പ്രദീപ്,
ഉപദേശക സമിതി പ്രസിഡന്റ് ഹരിദാസ്, സെക്രട്ടറി കെ.പി. ചന്ദ്രൻപിള്ളഎന്നിവർ പ്രസംഗിച്ചു.