പന്തളം : കഴിഞ്ഞ ദിവസം കുന്നിക്കുഴിയിൽ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുളമ്പുഴ വലിയ തറയിൽ ജോജൻ ഫിലിപ്പി (38)നെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. കുന്നു ക്കുഴി ബിനു (38),​ മുടിയൂർക്കോണം വടക്കേ ചെറുകോണത്ത് ബിനോയി (38),​ ചെറു മലപിടികയിൽ പടിഞ്ഞാറ്റതിൽ സുനിൽ (31) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് വൈകിട്ട് 7.30 ന് കുന്നു ക്കുഴി ജംഗ്ഷ ന് സമീപമായിരുന്നു സംഘട്ടനം. മർദ്ദനമേറ്റ ജോജൻ ഫിലിപ്പിന്റെ സഹോദരനായ വർഗീസ് ഫിലിപ്പ് (മൊട്ട വർഗീസ് 42)നെ ശനിയാഴ്ച കുന്നുകുഴി വെൺകുളത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. .