പന്തളം: കാറിടിച്ച് ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. കുരമ്പാല ശങ്കരത്തിൽ കുളത്തും വടക്കേതിൽ കെ.വൈ. ബിജു (46) ആണ് മരിച്ചത്. മെഡിക്കൽ മിഷൻ ജംഗ്ഷനിലെ ഓട്ടോ റിക്ഷാ ഡ്രൈവറാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ എം.സി.റോഡിൽ എം.എം. ജംഗഷന് സമീപ മായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ അടൂർ ഭാഗത്ത് നിന്നുവന്ന കാർ തട്ടി റോഡിൽ വീണ ഇയാളെ മറ്റൊരു കാർ വന്നി ടി ക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജിനു , മക്കൾ: ജോയൽ, ജോബ്, ജോഷ്വാ.