കോന്നി: കേരള ശാസ്ത്ര സാഹിത്യപരിഷത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. കാലാവസ്ഥ വ്യതിയാനം ശാസ്ത്രവും രാഷ്ട്രീയവും എന്നതാണ് വിഷയം. എഴുതി തയാറാക്കിയ രചനകൾ സലിൽ വയലാത്തല, ജനറൽ കൺവീനർ, കോന്നി പി.ഒ 689691 എന്ന വിലാസത്തിൽ 14നകം നൽകേണ്ടതാണ്. വിജയികൾക്ക് ജില്ലാ സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്യുന്നതാണ്. ഫോൺ: 9061000 906.