കോന്നി: ബി.ജെ.പി കലഞ്ഞൂർ ഏരിയ കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. കെ .സോമൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് ബാലകൃഷ്ണൻ, സെക്രട്ടറി പി.എസ്.അരുൺ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സൂര്യാ രാജേഷ്, വാർഡ് മെമ്പർ രമ സുരേഷ്, വീണ ലക്ഷ്മി, ഗിരിജ വിജയൻ എന്നിവർ സംസാരിച്ചു.