തിരുവല്ല: ജി.എസ്.ടി.അനുമാന നികുതി ദായകരുടെ റിട്ടേണുകളിൽ വന്നിട്ടുള്ള അപാകത പരിഹരിക്കണമെന്ന് കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽ പി.നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ, സെക്രട്ടറി എൻ.കെ.ശിവൻ കുട്ടി, തമ്പി കുന്നുകണ്ടത്തിൽ, ബിനോ വർഗീസ്, സുരേഷ് കുമാർ, ഓമനക്കുട്ടൻ, വിനോദ് ജോർജ്, ജെയിംസ് വർഗീസ്, അജിത്ത് കുമാർ, പ്രദീപ് കുമാർ, വി.രമേശ് എന്നിവർ പ്രസംഗിച്ചു.