മല്ലപ്പള്ളി :സുഹൃത്തിനെ മദ്യലഹരിയിൽ ഉറക്കി കളവുനടത്തിയ പ്രതി പിടിയിൽ. മുരണിചക്കാലയിൽ വീട്ടിൽ പ്രഭൻ (34) ആണ് പിടിയിലായത്. കല്ലൂപ്പാറ കോമളം സ്വദേശി അഡ്വ.തരുൺ തങ്കച്ചൻ (35)ആണ് തട്ടിപ്പിനിരയായത്. പൊലീസ് പറയുന്നത്- ഇരുവരും പ്രഭന്റെ വീട്ടിൽ വച്ച് മദ്യപിച്ചു. തരുൺ അബോധാവസ്ഥയിലായപ്പോൾ പ്രഭൻ, തരുണിന്റെ ബൈക്കും മൊബൈൽ ഫോണും പേഴ്സുമായി കടന്നു . ബോധം വീണ്ടുകിട്ടിയപ്പോൾ തരുൺ കീഴ് വായ്പൂര് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണ വസ്തുക്കളുമായി കോന്നിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സി ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേന്ദ്രൻ , ജയകൃഷ്ണൻ , എസ് .സി.പി.ഒ മാരായ രഘുനാഥ്, റെജിൻ എസ്. സജിൽ, സജി ഇസ്മയിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു