അടൂർ: തേപ്പുപാറ പൗരസമിതി, നിള ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ തേപ്പുപാറ ക്രിക്കറ്റ് ക്ലബിനെ അനുമോദിക്കുകയും പ്രവാസിയായ സന്തോഷ്‌ ഏബ്രഹാം തെക്കേപ്പറമ്പിൽ സ്പോൺസർ ചെയ്ത ജേഴ്‌സി, ടീം ക്യാപ്റ്റൻ ശ്രീകാന്തിന് നൽകി കൊടുമൺ ഇ.എം.എസ് അക്കാഡമി ചെയർമാൻ എ.എൻ. സലീം ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് പ്രിൻസ് വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. നിള ഗ്രന്ഥശാല പ്രസിഡന്റ് എ.കെ.ശിവൻകുട്ടി സ്വാഗതം പറഞ്ഞു.ഏഴംകുളം പഞ്ചായത്ത് അംഗം ശാന്തി കെ.കുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തി.പൗരസമിതി സെക്രട്ടറി രാജുജോർജ്ജ് പുലിയണ്ണാൽ,പി.ജി.ബേബിക്കുട്ടി,പൗരസമിതി വൈ.പ്രസിഡന്റ് ബെന്നി ഉമ്മൻ, തേപ്പുപാറ ക്രിക്കറ്റ് ടീം അംഗം സജോജോൺ എന്നിവർ സംസാരിച്ചു. നിള ഗ്രന്ഥശാല സെക്രട്ടറി സി.രജീഷ് നന്ദി പറഞ്ഞു.