അടൂർ : പി .എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ ഡി സജി അദ്ധ്യക്ഷനായിരുന്നു. .ഫാ. മുളമൂട്ടിൽ അച്ചൻ മുഖ്യപ്രഭാഷണം നടത്തി. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ, പറക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ബ്ലോക്ക് മെമ്പർ കുഞ്ഞന്നാമ്മകുഞ്ഞ്, എസ് അമീർ ജാൻ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, സജി വർഗീസ്, വിമൽ കുമാർ, ഹരിപ്രസാദ്, സന്തോഷ് ദാമോദരൻ, വത്സല, ഗീത, എസ് മീരാസാഹിബ് തുടങ്ങിയവർ പ്രസംഗിച്ചു.