11-kpsta
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, സർവശിക്ഷ കേരള ജില്ലാ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സർവശിക്ഷാ കേരള ജില്ലാ ഓഫീസ് പടിക്കൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.പ്രേമിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി.ജി കിഷോർ, ട്രഷറർ ആർ.ജ്യോതിഷ്, ഫിലിപ്പ് ജോർജ്, എച്ച്. ഹസീന, സി.സതീശൻ നായർ, എസ്.ദിലീപ് കുമാർ, വി. ടി .ജയശ്രീ, ജോസഫ് സി .ജോർജ്, ജോൺ ജോയി, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.