തിരുവല്ല: കേരളാ കൗൺസിൽ ഒഫ് ചർച്ചസ് ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കായും അംഗസഭകളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കായും എസ്.എസ്, പി.എസ്.സി പരീക്ഷകൾക്ക് നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 100 ഉദ്യോഗാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനം നല്കുന്നതാണ്. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫോൺ : 8547217600