പത്തനംതിട്ട : ബി.ജെ.പി ജില്ലാ പഠന ശിബിരത്തിന്റെ സമാപനം സംസ്ഥാന സംഘടനാസെക്രട്ടറി എം.ഗണേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം വി.എൻ.ഉണ്ണി, സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.നരേഷ് കുമാർ, ഐശ്വര്യ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.