പെരുനാട്: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പെരുനാട് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വിളംബര ഘോഷയാത്ര നടത്തി. മഠത്തുംമൂഴി വലിയ പാലത്തിൽ നിന്നാരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിസഡന്റ് പി.എസ്.മോഹനൻ ഫ്ളാഗ് ഒാഫ് ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകല അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗംങ്ങളായ അരുൺ, അനിരുദ്ധൻ, രാജം ടീച്ചർ, അജിതാറാണി,ഐഷാബീവി, കൃഷി ഒാഫീസർ ബീനാ വർഗീസ്, അസി. കൃഷി ഒാഫീസർ വി.എസ് സുനിൽ കുമാർ, കൃഷി അസിസ്റ്റന്റുമാരായ ജേക്കബ്, സുനിൽരാജ് എന്നിവർ സംസാരിച്ചു. വിത്തുവണ്ടിയിൽ നിന്ന് പച്ചക്കറി വിത്തുകൾ കർഷകർക്ക് വിതരണം ചെയ്തു.