food
പരിശോധന നടത്തുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ

പത്തനംതിട്ട : ഷവർമ വില്പനയുമായി ബന്ധപ്പെട്ട് ഇതുവരെ 94 പരിശോധനകൾ നടന്നു. കർശനമായ പരിശോധനയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ഷവർമ വില്പനകേന്ദ്രങ്ങളും പൂട്ടാനാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളും നിർദേശങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടും. ജില്ലയിൽ മൂന്ന് സ്ഥാപനങ്ങൾ ഇതുവരെ പൂട്ടിയിട്ടുണ്ട്. 20 സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ട്. ഓപ്പേറേഷൻ മത്സ്യം 104 പരിശോധനകളിൽ 24 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാഗറി പരിശോധന ഇരുപത് കഴിഞ്ഞു. ഇതിന്റെ എട്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫുഡ് സേഫ്റ്റി അസി.കമ്മീഷണർ ജി.ശ്രീകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. അസിം, ടി.ആർ പ്രശാന്ത്കുമാർ, നീതു രവികുമാർ, ഷീന നായർ,ഡോ.ഇന്ദുബാല എന്നിവരുടെ സ്ക്വാഡാണ് പരിശോധന നടത്തിയത്.