photo
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച വേനൽക്കാല വോളിബോൾ പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം : പ്രമാടം പഞ്ചായത്തും ഖേലോ ഇന്ത്യ വോളിബാൾ അക്കാദമിയും സംയുക്തമായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച വേനൽക്കാല വോളിബാൾ പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മിറ്റി ചേയർപേഴ്‌സൺ രാജി.സി.ബാബു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജി.ഹരികൃഷ്ണൻ, എം.കെ.മനോജ്,നിഷ മനോജ്, പ്രസീത രഘു, കുഞ്ഞന്നാമ്മ, മിനി റെജി, രാഗി സനൂപ്, ഗോപകുമാർ, വാഴവിള അച്ചുതൻ നായർ എന്നിവർ പ്രസംഗിച്ചു.