ഏഴംകുളം: നെടുമൺ ഇൗട്ടിമൂട് വട്ടയത്ത് കുടുംബദേവസ്ഥാനത്തെ ഉത്രം തിരുനാൾ മഹോത്സവം 12ന് വിവിധ പരിപാടികളോടെ ക്ഷേത്രതന്ത്രി യതീന്ദ്രൻ നമ്പൂതിരി, ക്ഷേത്രമേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും. പുലർച്ചെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് പൊങ്കാല, 8.30 മുതൽ നിറപറ സമർപ്പണം, 9 മുതൽ വാർഷിക കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, 10ന് നാഗദൈവങ്ങൾക്ക് നൂറും പാലും, പുള്ളുവൻപാട്ട്, ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകിട്ട് 5.30 ന് സോപാന സംഗീതം, രാത്രി 8ന് അപ്പൂപ്പനൂട്ട്.