trainig-coures
മുളക്കുഴയിൽ ആരംഭിച്ച ബ്യൂട്ടീഷൻ കോഴ്സ് പരിശീലനം വാർഡ് മെമ്പർ പി. ജി പ്രിജിലിയ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: മുളക്കുഴ മൂന്നാം വാർഡ് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്ക് തൊഴിൽ പരിശീലനമായി ബ്യൂട്ടീഷൻ കോഴ്സ് ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ ജൻ ശിക്ഷൺ സൻസ്ഥാനുമായി സഹകരിച്ചാണ് പരിശീലനം ആരംഭിച്ചത്. വാർഡ് മെമ്പർ പി. ജി പ്രിജിലിയ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ അനീഷ് മുളക്കുഴ അദ്ധ്യക്ഷത വഹിച്ചു. അമ്പിളി പി.ടി, എസ്. അഭിജിത്ത്, ശ്രീലത തുളസി, ഗീതകുമാരി, ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു. സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് പദ്ധതി. നൈപുണ്യ വികസന നയത്തിനുകീഴിൽ മുൻപ് നടത്തിവന്നിരുന്ന ഒരു പദ്ധതിയുടെ നവീകരിച്ച രൂപമാണ് സ്കിൽ ഇന്ത്യ.