11-minister-roshi
പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണസമ്മേളനവും സെമിനാറും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മഹാകവി പുത്തൻകാവ് മാത്തൻതരകനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെയും പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കാതോലിക്കേറ്റ് കോളേജ് മലയാളവിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വദീപം പുരസ്കാരം ഡോ.ജോർജ് ഒാണക്കൂറിന് രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ നൽകി.

ട്രസ്റ്റ് ചെയർമാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. റോയ്‌സ് മല്ലശേരി അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, ഡോ. പി.ജെ. ബിൻസി, ഡോ. മേരി മാമൻ, ജി. പ്രീത് ചന്ദനപ്പള്ളി, ഡോ. നിബുലാൽ വെട്ടൂർ, ഹരിഷ് റാം, കുമ്പളത്ത് പത്മകുമാർ, ബിനു കെ. സാം, ഡോ. ലിബൂസ് ജേക്കബ് ഏബ്രഹാം, ഡോ. വർഗീസ് പേരയിൽ, ഡോ. സ്‌നേഹാ ജോർജ് പച്ചയിൽ, വിനോദ് ഇളകൊള്ളൂർ, ജി. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.

പ്രൊഫ. മാലൂർ മുരളീധരൻ, റവ. ഡോ. മാത്യു ഡാനിയേൽ എന്നിവർ ക്ലാസെടുത്തു. ഡോ. പോൾ മണലിൽ എഴുതിയ പുത്തൻകാവ് മാത്തൻ തരകൻ എന്ന പുസ്തകം പ്രൊഫ. പി.ജെ. കുര്യൻ ഡോ. ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്തു