തിരുവല്ല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും ആലുക്കാസ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ റെഡ്ക്രോസ് ദിനാചരണവും താലൂക്കിലെ കൊവിഡ് പ്രതിരോധത്തിൽ സ്തുത്യർഹമായ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. റെഡ് ക്രോസ് തിരുവല്ല പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ച യോഗം ആർ.ഡി.ഒ.കെ.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ബാബു കല്ലുങ്കൽ, വൈസ് പ്രസിഡന്റ് എം.പി.ഗോപാലകൃഷ്ണൻ, ആർ.സനൽകുമാർ, റവ.തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പ, ഷെൽട്ടൻ വി.റാഫേൽ, ഷാജി കാരയ്ക്കൽ, സാമുവേൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. താലൂക്കിൽ കൊവിഡ് മഹാമാരിയുടെ കാലത്ത് സ്തുത്യർഹ സേവനം നിർവ്വഹിച്ച 14 ആരോഗ്യപ്രവർത്തകരെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.