dfo-office-

കോന്നി ഫോറസ്റ്റ് ഒാഫീസിൽ ചരിത്രമുറങ്ങുന്നു

കോ​ന്നി: മലയോര വനചരിത്രമുറങ്ങുന്ന കോ​ന്നി ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് 64 വ​യ​സ്. 1958 ജൂ​ലായ് ഒ​ന്നി​നാ​ണ് ഡി.​എ​ഫ്.​ഒ ഓ​ഫി​സ് നി​ല​വി​ൽ​വ​ന്ന​ത്. 331 സ്‌​ക്വ​യ​ർ കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കോ​ന്നി വ​നം ഡി​വി​ഷ​നി​ൽ കോ​ന്നി, ന​ടു​വ​ത്തുംമൂ​ഴി, മ​ണ്ണാ​റ​പ്പാ​റ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂ​ർ താ​ലൂ​ക്കും അ​ടൂ​രിന്റെയും പ​ത്ത​നം​തി​ട്ട​യു​ടെ​യും പ​ത്ത​നാ​പു​ര​ത്തി‍ന്റെ​യും ചി​ല ഭാ​ഗ​ങ്ങ​ളും കോ​ന്നി വ​നം ഡി​വി​ഷ‍ന്​ കീ​ഴി​ലാ​ണ്. 1954ലാണ് ​കോ​ന്നി ഡി.​എ​ഫ് ഓ​ഫി​സ് കെ​ട്ടി​ടത്തിന്റെ പണികൾ പൂർത്തിയാവുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ​ ബ്രി​ട്ടീ​ഷുകാരായിരുന്നു ഇവിടെ ഫോറസ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രായിരുന്നത്.
കോ​ന്നി ഡി​വി​ഷ​നി​ലെ ആ​ദ്യ ഡി.​എ​ഫ്.​ഒ നാ​രാ​യ​ണ​പി​ള്ള​യാ​യി​രു​ന്നു. മു​പ്പ​ത്തി​നാ​ലോ​ളം ഡി.​എ​ഫ്.​ഒ​ മാ​ർ കോ​ന്നി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.കെ.എൻ ശ്യാംമോ​ഹ​ൻലാ​ലാ​ണ്​ ഇപ്പോഴത്തെ ഡി.​എ​ഫ്.​ഒ. കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്ററും അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി​കേ​ന്ദ്ര​വു​മാ​ണ് ഡി​വി​ഷ‍‍ന്റെ കീ​ഴി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ.

ബ്രി​ട്ടീ​ഷ് ഭരണകാ​ല​ഘ​ട്ട​ത്തി​ൽ ഇംഗ്ലീഷുകാരനായ ബോ​ർ​ഡി​ലോ​ൺ വ​നം വ​കു​പ്പ് മേ​ധാ​വിയാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്താ​ണ് കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ ഓ​ഫീസി​ന് സ​മീ​പ​മു​ള്ള ഇ​ൻ​സ്‌​പെ​ക്​​ഷ​ൻ ബം​ഗ്ലാ​വ് നി​ർമ്മിക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​ നി​ന്ന്​ ആ​യി​രം മീറ്റർ . ​ഉ​യ​ര​ത്തി​ലാ​ണ് ബം​ഗ്ലാ​വ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. കു​ന്നിന്റെ നെ​റു​ക​യി​ലു​ള്ള ബം​ഗ്ലാ​വി​ൽ എ​ത്താ​ൻ കു​ന്നി​നെ വ​ലം​വച്ച് റോ​ഡ് നി​ർ​മ്മി​ച്ച​തു​മൂ​ലം ഇ​വി​ടം ബം​ഗ്ലാ​വ് മു​രു​പ്പ് എ​ന്നും അ​റി​യ​പ്പെ​ട്ടു. രാ​ജ​ഭ​ര​ണ കാ​ല​ത്തെ വ​ന​നി​യ​മ​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തും ഇ​വി​ടെവ​ച്ചാ​യി​രു​ന്നു. തേക്കുതടിയിൽ മച്ചിട്ട ഓടുകൾ കൊണ്ട് മേഞ്ഞ ഡി.എഫ് ഒ ഓഫീസിന്റെ പഴയ കെട്ടിടം ഇന്നും ആളുകളെ ആകർഷിക്കുന്നു.