biju
റവ. ഡോ. ബിജു ബെഞ്ചമിൻ

അടൂർ : പ്ളാവിളത്തറ ബെന്നിഡെയ്ലിൽ പരേതനായ ബഞ്ചമിന്റെ മകൻ റവ. ഡോ. ബിജു ബെഞ്ചമിൻ (46) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3 ന് അടൂർ ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.വേദഅദ്ധ്യാപകൻ, എഴുത്തുകാരൻ,ഗാനരചയിതാവ്, പരിഭാഷകൻ, സാമൂഹിക പ്രവർത്തകൻ, സഭ ശുശ്രൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിസ്ത്യൻ മിഷന്റെ കീഴിലുള്ള ഫെയ്ത്ത് സെലിബ്രേഷൻ ബൈബിൾ കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായിരുന്നു. ഫെയ്ത്ത് ഫെലോഷിപ് ചർച്ച് കേരള റീജിയനിൽ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിസ്ത്യൻ മിഷൻ മിഷൻ ഡയറക്ടറാണ്. ഭാര്യ: ലിൻസി ബിജു. മകൻ : ഷാരോൺ സഹോദരൻ : ബോബി ബെഞ്ചമിൻ.