11-believers-camp
ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി നടത്തിയ ഇഗ്‌നൈറ്റ് എന്ന സമ്മർ ഇന്റേൺഷിപ്പിൽ പങ്കെടുത്തു കുട്ടികൾ ഡോക്ട‌ർമാരോടൊപ്പം

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമ്മർ ഇന്റേൺഷിപ്പ് ഇഗ്‌നൈറ്റ് നടത്തി. ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന 12 നും 18 നും ഇടയിൽ പ്രായമുള്ള 34 സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ആശുപത്രിയുടെ ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്രയുടെ ആശയപ്രകാരമാണ് 'ഇഗ്‌നൈറ്റ് ഇൻസ്‌പൈറിംഗ് ജനറേഷൻ നെക്സ്റ്റ് ബൈ പ്രൊവൈഡിംഗ് ഇൻസൈറ്റ് ആന്റ് ട്രെയിനിംഗ് ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ 'എന്ന പരിപാടി നടത്തിയത്. രോഗികൾക്കും അവരുടെ കുടുംബത്തിനും അതുവഴി സമൂഹത്തിനും പ്രയോജനമുള്ള ഡോക്ടർമാരെ വാർത്തെടുക്കുവാൻ ഇത്തരം പരിശീലനങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തോടൊപ്പം ലഭ്യമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അസോസിയേറ്റ് ഡയറക്ടറും ബിലീവേഴ്‌സ് ഇന്റർനാഷണൽ ഹാർട്ട് സെന്റർ മേധാവിയുമായ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, ഫാർമക്കോളജി വിഭാഗം മേധാവിയും സ്റ്റുഡന്റ് അഫയേഴ്‌സ് ഡീനും ഇഗ്‌നൈറ്റ് സമ്മർ ഇന്റേൺഷിപ്പിന്റെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ജേക്കബ് ജെസുറൻ. യു.ജി സ്റ്റഡീസ് വൈസ് ഡീൻ ഡോ. ഏബെൽ സാമുവൽ, സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രെഞ്ചി മാത്യു, ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്‌സി ഫിലിപ്പ്, എമർജൻസി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷമ്മി ലാംബെർട്ട്, അനസ്‌തേഷ്യ വിഭാഗം പ്രൊഫസർ ഡോ. ആഷു സാറാ മത്തായി,പി.എം.ആർ സീനിയർ കൺസൾട്ടന്റ് ഡോ. തോമസ് മാത്യു, ഐ.സി.യു കൺസൾട്ടന്റ് ഡോ. സാൻജോ സണ്ണി, നാഷണൽ റിസർച്ച് സെന്റർ ഫോർ നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ് (എൻ. ആർ. സി എൻ. സി. ഡി) വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ഇടയാറന്മുള, സ്റ്റുഡന്റ് ലൈഫ് കോ ഓർഡിനേറ്റർ ആൻ ജോർജ്, ലൈബ്രേറിയൻ ശ്രീജാ രാമചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.