yogam
മരുത്വാമലയിൽ എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത്മൂവ്‌മെന്റും സൈബർസേനയും സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്തവർ

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത്മൂവ്‌മെന്റും സൈബർസേനയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ തപോവനഭൂമിയായ മരുത്വാമലയിൽ ആരവം 2022 ശിൽപ്പശാല നടത്തി. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സന്ദേശം നൽകി.യൂണിയൻ സൈബർസേന കൺവീനർ അശ്വിൻ ബിജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, ക്യാമ്പ് കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സൂര്യകിരൺ, യൂണിയൻ സൈബർസേന ചെയർമാൻ ശരത് ബാബു, യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജു മേത്താനം, മനോജ് ഗോപാൽ, അനിൽ ചക്രപാണി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗുരുദേവൻ തപസ് അനുഷ്ഠിച്ച പിള്ളത്തടം ഗുഹയിൽ പ്രാർത്ഥന നടത്തി. യൂത്ത്മൂവ്‌മെന്റ്, സൈബർസേനയിൽ നിന്നും തിരഞ്ഞെടുത്ത 50 അംഗങ്ങൾ ശിൽപ്പശാലയിൽ പങ്കെടുത്തു.