പത്തനംതിട്ട : കഴിഞ്ഞ ഒന്നര മാസമായി നഗരസഭയുടെ അധീനതയിലുള്ള കെ.കെ നായർ സ്റ്റേഡിയം എൽ.ഡി.എഫിന്റെ കൂത്തരങ്ങ് വേദിയായിമാറിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പല പരിപാടികൾക്കും കൗൺസിലിന്റെ പോലും അനുമതിയില്ലാതെ സ്റ്റേഡിയം നൽകി ഗ്രൗണ്ടും ട്രാക്കും നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.സുരേഷ് കുമാർ, റോഷൻ നായർ, സിന്ധു അനിൽ, സുനിൽ എസ്.ലാൽ, റോജി പോൾ ഡാനിയൽ , അബ്ദുൾ കലാം ആസാദ്, റന്നീസ് മുഹമ്മദ്, സജി അലക്സാണ്ടർ, റോസ്ലിൻ സന്തോഷ്, സി.കെ അർജുനൻ , ആൻസി തോമസ്, അഖിൽ അഴൂർ, മേഴ്സി വർഗീസ്, അംബിക വേണു, ഷീന രാജേഷ്, രജനി പ്രദീപ്,അജിത് മണ്ണിൽ, സജിനി മോഹൻ എന്നിവർ നേതൃത്വം നൽകി. കായികേതര പരിപാടികൾക്ക് സ്റ്റേഡിയത്തിനുള്ളിൽ നല്കരുതെന്നും സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതി 'പ്രതിഷേധ ജ്വാല ' സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാലയിൽ കാർട്ടൂണിസ്റ്റ് ഷാജി സീതത്തോട് പ്രതിഷേധ വരയരങ്ങ് നടത്തി. മുൻസിപ്പൽ കൗൺസിലിൽ തീരുമാനമെടുക്കണമെന്ന് സ്റ്റേഡിയം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരിപാടിയിൽ സമരസമിതി ഭാരവാഹികളായ അബു ജവാദ്,ഷെബിൻ വി.ഷെയ്ക്ക്, റസീം,രഞ്ജിത്ത്, സലാം,അഷറഫ്, റിജിൻ, ഫയീസ് ആനപ്പാറ തുടങ്ങിയവർ സംസാരിച്ചു.