പന്തളം: കാറും ബൈക്കും കൂട്ടിയിടിച്ച് കന്യാകുമാരി സ്വദേശി മരിച്ചു. പറന്തലിൽ ഇടയ്‌ക്കോട്ട് പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളി കന്യാകുമാരി കൊട്ടറുകാല വിളയിൽ പൊന്നുമണിയുടെ മകൻ സെൽവൻ (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ എം.സി.റോഡിൽ കുരമ്പാല സപ്‌ളെ കോയ്ക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും പന്തളത്തേക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശരണ്യ. മകൻ : ധരൻ.