കോന്നി: കേരള പ്രവാസി സംഘം ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആർ.രാജേന്ദ്രൻ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.യു ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, പഞ്ചായത്ത് അംഗങ്ങളായ വി.ശ്രീകുമാർ, എം ഷീബ, ആശിഷ് ലാൽ, എം എസ് രാജൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.എസ് രാജൻ (പ്രസിഡന്റ്‌), കൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്‌),പി.എൻ സദാശിവൻ (സെക്രട്ടറി) ജിജോ, വിൽ‌സൺ ജോസഫ്, അജി നൈനാൻ, ലാൽ ഇസ്മായിൽ, സുധ രഞ്ജൻ (ജോയിന്റ് സെക്രട്ടറിമാർ ) വിശ്രീകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.