കോന്നി: പുനലൂർ -മുവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ ജംഗ്ഷൻ ചെളിക്കുണ്ടിലാവുന്നു. സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി യുടെ പണികളുടെ ഭാഗമായി ഓടകൾക്കായി റോഡിലേക്ക് എടുത്തിട്ടിരിക്കുന്ന മണ്ണിൽ മഴപെയ്ത് വാഹനങ്ങൾ കയറിയിറങ്ങി ചെളിക്കുണ്ടുകൾ രൂപപ്പെടുകയാണ്. വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ശരീരത്തേക്കും, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം തെറിക്കുന്നുണ്ട്.