അടൂർ :കേരള ഹിന്ദുമതപാഠശാല അദ്ധ്യാപക പരിഷത്ത് 43-ാം വാർഷികവും സംസ്ഥാന ബാല വിജ്ഞാന കലാ മത്സരങ്ങളും 14, 15 തീയതികളിൽ അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. 14 ന് രാവിലെ 10ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പെരിങ്ങനാട് ദേവസ്വം പ്രസിഡന്റ് വികാസ് റ്റി.നായർ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് നാലു വേദികളിലായി പ്രഥമ, ദ്വിതീയ, തൃതീയ, ചതുർഥ ശ്രേണികളിലെ മത്സരം നടക്കും. രാതി, ഭജന, തിരുവാതിര വഞ്ചിപ്പാട്ട്, ഹരികഥ എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി കെ.അഖിൽ കുമാർ അദ്ധ്യക്ഷത വഹിക്കും സ്വാമി ദയാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും സമ്മാനദാനവും നിർവഹിക്കുമെന്ന് പരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ, ജനറൽ സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ, പബ്ളിസിറ്റി കൺവീനർ അടൂർ വെങ്കിടാചലശർമ്മ എന്നിവർ അറിയിച്ചു