പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 4541ാം നമ്പർ പത്തനംതിട്ട ടൗൺ ബി ശാഖയിലെ പ്രതിഷ്ഠാ വാർഷികവും ഉത്രം മഹോത്സവവും ഇന്ന് നടക്കും. തന്ത്രി അനീഷ് സൂര്യനാരായണൻ മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് മഹാഗണപതി ഹോമം, കലശപൂജ, നവകം, പഞ്ചകം, പഞ്ചഗവ്യം, ഗുരുപുഷ്പാഞ്ജലി. ഉച്ചയ്ക്ക് 12ന് സൗമ്യാ ബാബുവിന്റെ ആത്മീയ പ്രഭാഷണം. വൈകിട്ട് 6.45ന് ദീപക്കാഴ്ച.